Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Suicide In

Ernakulam

കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ പ​ണം വാ​ങ്ങി ക​ബ​ളി​പ്പി​ച്ചെ​ന്ന് : ബി​ജെ​പി ഓ​ഫീ​സി​ന് മു​ന്നി​ൽ കു​ടും​ബ​ത്തി​ന്‍റെ ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി

കോ​ത​മം​ഗ​ലം: കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ പ​ണം വാ​ങ്ങി ക​ബ​ളി​പ്പി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് കോ​ത​മം​ഗ​ല​ത്ത് ബി​ജെ​പി ഓ​ഫീ​സി​ന് മു​ന്നി​ൽ പെ​ട്രോ​ള്‍ ക​ന്നാ​സു​മാ​യെ​ത്തി കു​ടും​ബ​ത്തി​ന്‍റെ ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി. ഇ​ന്ന​ലെ രാ​വി​ലെ ചേ​ലാ​ട് ആ​റ്റു​പു​റം ജോ​ര്‍​ജും കു​ടും​ബ​വു​മാ​ണ് പെ​ട്രോ​ള്‍ ക​ന്നാ​സു​മാ​യെ​ത്തി ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. ജോ​ർ​ജി​ന്‍റെ ഭാ​ര്യ​യും ന്യൂ​ന​പ​ക്ഷ മോ​ര്‍​ച്ച​യു​ടെ ഭാ​ര​വാ​ഹി​യാ​യ സ​ഹോ​ദ​ര​ന്‍ എ​ല്‍​ദോ​സും ഒ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

മ​ക​ന്‍റെ പേ​രി​ലു​ള്ള ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പ് സം​ബ​ന്ധി​ച്ചു​ണ്ടാ​യ കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ ര​ണ്ടു ബി​ജെ​പി നേ​താ​ക്ക​ൾ പ​ത്ത​ര ല​ക്ഷം രൂ​പ പ​ല​പ്പോ​ഴാ​യി കൈ​ക്ക​ലാ​ക്കി​യെ​ന്നാ​ണ് ജോ​ര്‍​ജി​ന്‍റെ പ​രാ​തി. എ​ന്നാ​ൽ പ​ണം കൈ​പ്പ​റ്റി​യ​ശേ​ഷം കേ​സ് ഒ​ത്തു​തീ​ര്‍​പ്പാ​ക്കാ​ന്‍ നേ​താ​ക്ക​ള്‍ ത​യാ​റാ​യി​ല്ല.

പി​ന്നീ​ട് ജോ​ര്‍​ജ് ത​ന്നെ കോ​ട​തി​യി​ല്‍ പി​ഴ അ​ട​ച്ചാ​ണ് മ​ക​ന്‍റെ പേ​രി​ലു​ള്ള കേ​സ് അ​വ​സാ​നി​പ്പി​ച്ച​ത്. ഇ​തി​നു ശേ​ഷം പ​ണം തി​രി​കെ ചോ​ദി​ച്ചെ​ങ്കി​ലും ന​ൽ​കാ​ൻ നേ​താ​ക്ക​ള്‍ ത​യാ​റാ​യി​ല്ല. ബി​ജെ​പി​യു​ടെ മ​റ്റ് നേ​താ​ക്ക​ളെ വി​വ​രം ധ​രി​പ്പി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബി​ജെ​പി ഓ​ഫീ​സി​ന് മു​ന്നി​ല്‍ ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി​യും സ​മ​ര​വും അ​ര​ങ്ങേ​റി​യ​ത്.

ജോ​ര്‍​ജ് എ​ത്തു​മ്പോ​ള്‍ ആ​രോ​പ​ണ​വി​ധേ​യ​രാ​യ നേ​താ​ക്ക​ള്‍ ഓ​ഫീ​സി​ന് സ​മീ​പം ഉ​ണ്ടാ​യി​രു​ന്നു. അ​വ​രു​മാ​യി വാ​ദ​പ്ര​തി​വാ​ദ​വും ഉ​ണ്ടാ​യി. ഭാ​ര്യ​ക്കും സ​ഹോ​ദ​ര​നു​മൊ​പ്പം ജോ​ര്‍​ജ് ബി​ജെ​പി ഓ​ഫീ​സി​ന് മു​മ്പി​ല്‍ ഏ​റെ നേ​രം കു​ത്തി​യി​രു​ന്നു. ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി​യും നേ​രി​ട്ടും പ​ണം കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്ന് ജോ​ര്‍​ജ് പ​റ​ഞ്ഞു.

ഇ​ടു​ക്കി ജി​ല്ല​യി​ലെ ഒ​രു പോ​ലീ​സു​കാ​ര​നും ഈ ​ത​ട്ടി​പ്പി​ല്‍ പ​ങ്കു​ണ്ടെ​ന്നും പോ​ലീ​സു​കാ​ര​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​ര​വും പ​ണം കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്നും ജോ​ര്‍​ജ് പ​റ​ഞ്ഞു.
കോ​ത​മം​ഗ​ലം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് ജോ​ര്‍​ജി​നെ​യും കു​ടു​ബാം​ഗ​ങ്ങ​ളെ​യും സ​മ​ര​ത്തി​ല്‍ നി​ന്ന് പി​ന്തി​രി​പ്പി​ച്ച​ത്. പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ച് ജോ​ര്‍​ജി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തു​ട​ർ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നാ​ണ് പോ​ലീ​സി​ന്‍റെ തീ​രു​മാ​നം.

Latest News

Corehub Up